ചെങ്ങളായി: കേര സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് സബ്സിഡി നിരക്കിൽ തെങ്ങിൻ തൈകൾ വിതരണം ആരംഭിച്ചു.
വിതരണോദ്ഘാടനം ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി നിർവഹിച്ചു. കൃഷി ഓഫീസർ വി.എൻ. ജിനു പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ ടി. തമ്പാൻ, കൃഷി അസിസ്റ്റന്റുമാരായ സി. ശ്രീഷ്മ, ബിന്ദു മാവില എന്നിവർ പ്രസംഗിച്ചു.